സാക്ഷയില്ലാതെ പോയ കതകു പോലെ ...
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ........
കണ്ണിനു കള്ളം പറയാമായിരുന്നു
ചുണ്ടുകള്‍ വിരിയാതിരിക്കുമായിരുന്നു
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
നിറഞ്ഞ നിനവുകള്‍ക്കപ്പുറം നിലതെറ്റിയ ഉടുക്ക്
അവന് അറിയാതെ പോയേനെ
മേനിയില്‍ മയങ്ങും തവിട്ടിന് മിഴികളടഞ്ഞിരുന്നെനെ
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
ആലിലക്കറ്റം കിനിയുന്ന നൊമ്പരവും
കൊഞ്ചും കൊലുസ്സും കിലുങ്ങും കരിവളയും
ഒന്നും അറിയാതെ പോയേനെ
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
പക്ഷെ
സാക്ഷയില്ലാതെ പോയ കതകു പോലെ ഇനിയും...
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍
ReplyDeleteകാണുന്നതെല്ലാം സ്വപ്നമായേനെ!
'മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍' - നല്ല ചിന്ത. കവിത നന്നായി...
ReplyDeleteregards
http://jenithakavisheshangal.blogspot.com/
thank u ജെനിത് !!thank u ഇസ്മയില്‍ !!
ReplyDelete