തവിട്ടായ് മുളച്ച് ,തവിട്ടായ് മരിച്ച ........"
തിരിനീട്ടിയ പുതുപച്ച കരിഞ്ഞു പോട്ടെ
വേരുകള്‍ പോലും മറന്ന മരം
പൂവുകള്‍ കൊതിക്കണോ....
വേണ്ട..
എന്നിട്ടും....
നിറുത്താതെ പെയ്യുന്ന നിന്റെ പ്രണയമഴയില്‍
വീണ്ടുമത് തളിര്‍ക്കുന്നു ....
പൂക്കുന്നു ...
വേണ്ട...
നിറങ്ങള്‍ ,,,,,എനിക്കന്യമായിരിക്കട്ടെ
ഈ മരം ഉണങ്ങിതന്നെയിരിക്കട്ടെ !
തവിട്ടായ് മുളച്ച...തവിട്ടായ് മരിച്ച
പച്ചകള്‍ അന്യമായ, പൂക്കള്‍ അറിയാതെ പോയ
പടുമരം