Tuesday, February 16, 2010


ഒരുണര്‍ത്തുപാട്ട് മൂളുക ...

എരിഞ്ഞടങ്ങാന്‍ ഇനിയത്രയില്ല
അവന്റെ തണുത്ത വിരലുകള്‍ ഇടയ്കിടെ
ചുറ്റിനും നിന്ന് തൊടുന്നപോലെ .
അവനെന്റെ കണ്ണുകള്‍ മുത്തിയടയ്കും മുന്‍പ്
ഒന്നെന്നെ ചേര്‍ത്ത് നിര്‍ത്താമോ?
പാലകള്‍ക്കിടയിലൂടെ രാമച്ചം ഒഴുകിയെത്തുംപോലെ..
കാറ്റിന്‍ കൈകളില്‍ തുറന്നുവച്ചത് രാമായണം പോലെ
കൂമ്പിയ കണ്ണുകളിത്തിലിരി ചുവപ്പ് ....
അത് പട്ടിന്‍ നനുപ്പായി മാറുംപോലെ...
ചുറ്റിനും പുഷ്പച്ചക്രങ്ങള്‍ ഉരുളുംപോലെ
അഞ്ചടി നാലിഞ്ചു ഹൃദയത്തിന്‍  തണുപ്പിലേക്കിറങ്ങും പോലെ 
ആരോ മഞ്ഞിന്‍ പുതപ്പു വലിച്ചിടും പോലെ ..
ഉറങ്ങും മുന്‍പെന്നെ ഉണര്‍ത്തുക ...
ഒരുണര്‍ത്തുപാട്ട് മൂളുക ....

No comments:

Post a Comment