Thursday, March 24, 2011

സാക്ഷയില്ലാതെ പോയ കതകു പോലെ ...

മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ........
കണ്ണിനു കള്ളം പറയാമായിരുന്നു
ചുണ്ടുകള്‍ വിരിയാതിരിക്കുമായിരുന്നു
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
നിറഞ്ഞ നിനവുകള്‍ക്കപ്പുറം   നിലതെറ്റിയ ഉടുക്ക് 
അവന്‍  അറിയാതെ പോയേനെ 
മേനിയില്‍ മയങ്ങും തവിട്ടിന്‍  മിഴികളടഞ്ഞിരുന്നെനെ
മനസ്സിന്റെ കതകിനൊരു  താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
ആലിലക്കറ്റം കിനിയുന്ന നൊമ്പരവും  
കൊഞ്ചും കൊലുസ്സും കിലുങ്ങും കരിവളയും 
ഒന്നും അറിയാതെ പോയേനെ
മനസ്സിന്റെ കതകിനൊരു താഴിടാന്‍ കഴിഞ്ഞെങ്കില്‍ ......
പക്ഷെ 
സാക്ഷയില്ലാതെ പോയ കതകു പോലെ ഇനിയും...

Monday, August 16, 2010

വെളുക്കും മുന്‍പേ വീണ്ടും ഇരുട്ട് പരക്കുന്നോ?
ഇനി
നിന്‍ നിലാവേട്ടു വാങ്ങാന്‍ കാത്തു നിന്ന
ആമ്പല്‍ പൂക്കളോട് ഞാനെന്തു പറയണം ?
നിന്‍ ചുണ്ടിതള്‍  ചൂടുവാന്‍  കാതോരം കാത്തു നിന്ന
എന്‍ മുടിയിലകളോട്  ഞാനെന്തു പറയണം?
അറിയാതെ ഇളകിയ മൊട്ടുകള്‍
വീണ്ട്ഉം കൂമ്പി നില്‍ക്കാനോ ?
നിന്‍ നെഞ്ചിന്‍ ചെരുവില്‍  
പൊട്ടിയൊഴുകാന്‍ കിനിഞ്ഞ കണ്ണീരിനു
തടയണ പണിയാനോ
മനക്കാവിലിരുട്ടില്‍ തിളങ്ങിയ മിന്നാമിന്നി 
ഉടലിന്‍ ശാഖയില്‍ പൂത്ത പാല
 തട്ടി തുളുമ്പാന്‍ വെമ്പിയ തേന്‍ കിണ്ണം 
ഉള്ളിലെ കിഴക്കെവിടെയോ കീറിയ വെള്ള .....
എല്ലാം കിനാവോ?
അല്ല ,
ഇല്ല ,
നെഞ്ചിടുക്കില്‍ അമര്‍ന്ന  നിന്‍  സൂര്യമുഖം
ഒരിക്കലും
അസ്തമിക്കുന്നില്ല ...

എങ്കിലും....
എങ്കിലും...ഞാനറിയുന്നൂ
വെളുക്കും മുന്‍പേ വീണ്ടും ഇരുട്ട് പരക്കുകയാണ്

Tuesday, February 16, 2010


ഒരുണര്‍ത്തുപാട്ട് മൂളുക ...

എരിഞ്ഞടങ്ങാന്‍ ഇനിയത്രയില്ല
അവന്റെ തണുത്ത വിരലുകള്‍ ഇടയ്കിടെ
ചുറ്റിനും നിന്ന് തൊടുന്നപോലെ .
അവനെന്റെ കണ്ണുകള്‍ മുത്തിയടയ്കും മുന്‍പ്
ഒന്നെന്നെ ചേര്‍ത്ത് നിര്‍ത്താമോ?
പാലകള്‍ക്കിടയിലൂടെ രാമച്ചം ഒഴുകിയെത്തുംപോലെ..
കാറ്റിന്‍ കൈകളില്‍ തുറന്നുവച്ചത് രാമായണം പോലെ
കൂമ്പിയ കണ്ണുകളിത്തിലിരി ചുവപ്പ് ....
അത് പട്ടിന്‍ നനുപ്പായി മാറുംപോലെ...
ചുറ്റിനും പുഷ്പച്ചക്രങ്ങള്‍ ഉരുളുംപോലെ
അഞ്ചടി നാലിഞ്ചു ഹൃദയത്തിന്‍  തണുപ്പിലേക്കിറങ്ങും പോലെ 
ആരോ മഞ്ഞിന്‍ പുതപ്പു വലിച്ചിടും പോലെ ..
ഉറങ്ങും മുന്‍പെന്നെ ഉണര്‍ത്തുക ...
ഒരുണര്‍ത്തുപാട്ട് മൂളുക ....

Tuesday, February 9, 2010



ഇങ്ങനെ വിങ്ങിനില്കുവാനെനിക്കിഷ്ടം 
വസന്തം മുഴുവന്‍ നെഞ്ചിലോളിപ്പിച്ചു
ഒരു മൊട്ടായി കൂംമ്ബിനില്കാനാനെനിക്കിഷ്ടം
വിരലിന്റെയട്ടത് ഒരിക്കലും ഇറ്റിവീഴാതേ
മധുവായുരുണ്ട് നില്കുവാനിഷ്ടം
ചുണ്ടുകള്കിപ്പുറം വിരിയാതെ, സുഗന്ധം --
പരത്തുന്നിതളൊന്നനക്കുവാന് മോഹം
പിന്കഴുത്തിനപ്പുറം ശലഭമിരിയുന്ന സുഖമായ്
നിശ്വാസക്കാററിനു കൊതിച്ചു
പെയ്യാതെ നില്‍ക്കുവാനെനിക്കിഷ്ടം 
അരുതായി നിറയുന്ന  മുള്ളുകള്‍ക്കിടയില്‍
ഇങ്ങനെ വിങ്ങിനില്കുവാനെനിക്കിഷ്ടം 

Tuesday, January 26, 2010

തവിട്ടായ് മുളച്ച്....തവിട്ടായ് മരിച്ച

 തവിട്ടായ് മുളച്ച് ,തവിട്ടായ് മരിച്ച ........"

തിരിനീട്ടിയ പുതുപച്ച കരിഞ്ഞു പോട്ടെ

വേരുകള്‍ പോലും മറന്ന മരം

പൂവുകള്‍ കൊതിക്കണോ....

വേണ്ട..

എന്നിട്ടും....

നിറുത്താതെ പെയ്യുന്ന നിന്റെ പ്രണയമഴയില്‍

വീണ്ടുമത് തളിര്‍ക്കുന്നു ....

പൂക്കുന്നു ...

വേണ്ട...

നിറങ്ങള്‍ ,,,,,എനിക്കന്യമായിരിക്കട്ടെ 

ഈ മരം ഉണങ്ങിതന്നെയിരിക്കട്ടെ !

തവിട്ടായ് മുളച്ച...തവിട്ടായ് മരിച്ച

പച്ചകള്‍ അന്യമായ, പൂക്കള്‍ അറിയാതെ പോയ

പടുമരം








പ്രണയായോധ്യ
അരുതുകളുടെ ലക്ഷ്മണ രേഖയ്കുള്ളില്‍
നീ എനിക്കായ് തീര്തുതന്നത്
അതിരുകളില്ലാത്ത പ്രണയത്തിന്റെ
നന്തമാം അയോധ്യ

Tuesday, July 14, 2009

എനിക്ക് പെയ്തോഴിയണം


എനിക്ക് പെയ്തോഴിയണം


ഇനിയെനിക്കൊരു മേഘംമായി പുനര്‍ജനിക്കണം

വികാരങ്ങളില്ലാത്ത വെന്തുണ്ടായ് പറന്നു നടക്കണം

ഇടയിലെപ്പോഴോ നിന്റെ വികാരങ്ങളുടെ ഈര്പം എന്നില്‍ ഖനീഭാവിക്കണം

അതില്‍ ഒരു കാര്മെഖമായ് വിങ്ങി നില്കണം

പിന്നെ... മെല്ലെ...

നിന്റെ പ്രണയം കാറ്റായി വീസനം

അന്നെനിക്ക് പെയ്തോഴിയണം

എനിക്ക് പെയ്തോഴിയണം

പെയ്തോഴിയണം

ഓരോ പുല്‍ക്കൊടിയും എന്നെ നനയണം